IndiaLatest

പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ചന്ദ്രബാബു നായിഡു

“Manju”

അമരാവതി: തലസ്ഥാനമായി മൂന്ന് നഗരങ്ങളെ പരിഗണിക്കാനുള്ള തീരുമാനം ജനം അംഗീകരിച്ചാല്‍ രാഷ്ട്രീയജീവിതം തന്നെ അവസാനിപ്പിക്കുമെന്ന് ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് ജഗ്‌മോഹന്‍ റെഡ്ഡിയെ വെല്ലുവിളിച്ച് തെലുഗു ദേശം പാര്‍ട്ടി നേതാവ് എന്‍ ചന്ദ്രബാബു നായിഡു. നിര്‍ദേശം ജനഹിത പരിശോധനയ്ക്ക് വെയ്ക്കാന്‍ ജഗ്‌മോഹനെ വെല്ലുവിളിച്ച ചന്ദ്രബാബു നായ്ഡു ജനങ്ങള്‍ വോട്ടിട്ടു നിര്‍ദേശത്തെ വിജയിപ്പിച്ചാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. സംസ്ഥാന തലസ്ഥാനം മാറ്റാനെടുത്ത തീരുമാനത്തിന് തന്നെ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. അമരാവതി സംസ്ഥാന തലസ്ഥാനമാക്കി മാറ്റാന്‍ കര്‍ഷകര്‍ നടത്തിയ സമരത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു നായിഡു.

Related Articles

Back to top button