KeralaLatestThrissur

സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ സ്ഥലത്ത് റെയ്ഡുകള്‍ നടത്തി എന്‍ഐഎ

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ നടത്തി എന്‍ഐഎ. കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയിരുന്ന സ്വര്‍ണ്ണാഭരണ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെയാണ് റെയ്ഡുകള്‍ നടന്നത്. കേസില്‍ നാലു പ്രതികളെ എന്‍ഐഎ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഹമീദ്, അബുബക്കര്‍, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അബ്ദു, ജിഫ്സല്‍ സി എന്നിവരായിരുന്നു അറസ്റ്റിലായത്.

അബുബക്കറിന്റെ മലബാര്‍ ജ്വല്ലറി, അബ്ദുള്‍ ഹമീദിന്‍്റെ അമീന്‍ ഗോള്‍ഡ്, ഷംസുദ്ദീന്റെ അമ്പി ജ്വല്ലറി എന്നിവിടങ്ങളിലാണ് എന്‍ ഐ എ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ചില ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. ആകെ 25 പ്രതികളുള്ള കേസില്‍ ഇതുവരെ 20 പേര്‍ അറസ്റ്റിലായി. സ്വര്‍ണക്കടത്തിന് വിദേശത്തേക്ക് പണമെത്തിക്കുകയും, ഇവിടെയെത്തുന്ന സ്വര്‍ണം വിറ്റഴിക്കുകയും ചെയ്തവരിലേക്കാണ് നിലവിലെ അന്വേഷണം.

Related Articles

Back to top button