KeralaLatest

മഞ്ജു വാര്യരുടെ കിം കിം കിം. നൃത്തം ഏറ്റെടുത്ത് കെനിയയിലെ കുട്ടികള്‍

“Manju”

സിന്ധുമോൾ. ആർ

സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന സയന്‍സ്ഫിക്ഷന്‍ ചിത്രം ‘ജാക്ക് ആന്‍ഡ് ജില്‍’ മഞ്ജുവിനെ ഒരിക്കല്‍ക്കൂടി ഗായികയായി വെള്ളിത്തിരയിലെത്തിച്ചു കഴിഞ്ഞു . കഴിഞ്ഞ വര്‍ഷം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയിലെ ‘കിം കിം കിം…’ എന്ന് തുടങ്ങുന്ന ഗാനമാണ് മഞ്ജു ആലപിച്ചത്. പാട്ടിന്റെ കെനിയന്‍ വെര്‍ഷനാണ് പുതിയ ചലഞ്ചായി വൈറലാകുന്നത്.

കെനിയയിലെ കുട്ടികള്‍ കിം കിം കിം പാട്ടിലെ വരികള്‍ക്കൊത്ത് ചുവടുവെക്കുന്ന വീഡിയോ മഞ്ജു തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ‘കിം കിം കിമ്മിന് കെനിയയില്‍ നിന്നും സ്‌നേഹം. വാലങ്കയില്‍ ഷറിയ്ക്ക് ഇതിന് സ്‌നേഹം‘, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അയച്ചു തന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു തന്നെയാണ് കിം കിം കിംഎന്ന പാട്ട് പാടിയത്. ഇതിന്റെ ഡാന്‍സ് ചലഞ്ചുമായാണ് താരം എത്തിയിരുന്നത്.

ആരാധകരോടും പാട്ടിന് അനുസരിച്ച്‌ ചുവടുവെച്ച്‌ വീഡിയോ ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനുമാണ് താരം ചലഞ്ച് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി കുട്ടികള്‍ ഗാനത്തിന് അനുസരിച്ച്‌ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.ബി. കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദ്രന്‍ ആണ്. സംസ്‌കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് പാട്ടിലെ വരികളുടെ ഘടനയെന്ന് ഹരിനാരായണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button