KeralaLatest

സൗജന്യ ഭക്ഷ്യ കിറ്റ് ഏപ്രില്‍ മാസം വരെ തുടര്‍ന്നേയ്ക്കും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന സൗജന്യ ഭക്ഷ്യ കിറ്റ് ഏപ്രില്‍ മാസം വരെ തുടര്‍ന്നേയ്ക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ 23 വരെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ പിന്നീടായിരിയ്ക്കും പ്രഖ്യാപനം ഉണ്ടാവുക. ക്ഷേമ പെന്‍ഷന്‍ കുടിശിക കൂടാതെ അതത് മാസങ്ങളില്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ചും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയവും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ പദ്ധതികളെല്ലാം ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് വിജയമെന്നും സര്‍ക്കാരിന്റെ കൂട്ടായ്മയുടെ വിജയമാണ് ഇതെന്നും മുഖ്യമന്ത്രി വിലയിരുത്തി. പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയ മന്ത്രിമാരെ മുഖ്യമന്ത്രി അഭനന്ദിച്ചു. ഈ മാസം 24ന് വീണ്ടും മന്ത്രിസഭ യോഗം ചേരും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളെ കുറിച്ചുള്ള വിശദമായ ചര്‍ച്ച ഈ യോഗത്തില്‍ നടക്കും.

Related Articles

Back to top button