InternationalKeralaLatest

ബാലാജി കഫേയില്‍ ഇനി വിജയനില്ല.. മോഹന മാത്രം

റഷ്യന്‍ യാത്രപൂര്‍ത്തിയാക്കിവന്നതിന് ശേഷമാണ് അന്ത്യയാത്ര

“Manju”

കൊച്ചി : ആവിപറക്കുന്ന ചായയ്ക്കൊപ്പം ലോകകാഴ്ചകളുടെ അനുഭവങ്ങള്‍ വിളമ്പുന്ന മോഹനയ്ക്കൊപ്പം വിജയന്‍ ഇനി ഉണ്ടാവില്ല. ചായക്കട നടത്തി ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച്‌ 16 വര്‍ഷങ്ങള്‍ക്കിടെ 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ദമ്പതികളാണ് ഇവര്‍. കോവിഡ് മൂലം മാറ്റിവെച്ച റഷ്യന്‍ യാത്ര പൂര്‍ത്തിയാക്കി ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയന്‍ തിരിചെത്തിയത്. യാത്രയ്ക്ക് ഒരുങ്ങിയിരുന്ന വിജയനെയും മോഹനയെയും കാണാന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് കഫെയില്‍ എത്തിയിരുന്നു. ദമ്ബതികള്‍ വിളമ്ബിയ പ്രഭാതഭക്ഷണം കഴിച്ച്‌ കാഴ്ചകളുടെ കഥയും കേട്ടാണ് മന്ത്രി അന്ന് മടങ്ങിയത്. വിനോദയാത്രയെ കുറിച്ച്‌ ചില നിര്‍ദ്ദേശങ്ങളും മന്ത്രി ചോദിച്ച്‌ മനസിലാക്കിയിരുന്നു.

Related Articles

Back to top button