LatestThiruvananthapuram

വൈദ്യുതി നിരക്ക് കൂട്ടുമെന്ന വാര്‍ത്ത വ്യാജം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമെന്ന വാര്‍ത്ത വ്യാജമാണെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി.
വൈദ്യുതി നിരക്ക് പത്ത് ശതമാനം കൂട്ടുമെന്ന വാര്‍ത്ത അനവസരത്തിലുള്ളതാണെന്ന് മന്ത്രി അറിയിച്ചു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെഎസ്‌ഇബി ആവശ്യപ്പെട്ടിട്ടില്ല. പീക്ക് അവറില്‍ ചാര്‍ജ് വര്‍ധനവിന് ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ഇതില്‍ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമെന്ന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതിനെ തള്ളിയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

Related Articles

Back to top button