IndiaInternationalLatest

“ചൈനീസ് കമ്ബനികളെ ‘അടിച്ചമര്‍ത്തുന്നത്’ അവസാനിപ്പിക്കണം” : അമേരിക്കയോട് അഭ്യര്‍ത്ഥനയുമായി ചൈനീസ് വിദേശകാര്യ മന്ത്രി

“Manju”

ചൈനീസ് കമ്പനികളില്‍ തുടര്‍ച്ചയായി ഉപരോധമേര്‍പ്പെടുത്തുന്നതും ‘അടിച്ചമര്‍ത്തുന്നതും’ അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് അഭ്യര്‍ത്ഥിച്ച്‌ ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യി.

ചൈനയുടെ മുന്‍നിര കമ്പനികളിലൊന്നായ എസ്‌എംഐസിയെ ഉള്‍പ്പെടെ അമേരിക്ക നേരത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വാങ് യിയുടെ പ്രതികരണം. എസ്‌എംഐസിയുള്‍പ്പെടെയുള്ള കമ്ബനികള്‍ ചൈനീസ് സര്‍ക്കാരിനു വേണ്ടി ചാരപ്പണി നടത്തുന്നുവെന്ന സൂചനകള്‍ അമേരിക്കയ്ക്ക് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കമ്ബനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഉപരോധത്തിന്‌ പകരം പരസ്പരം സംഭാഷണവും കൂടിയാലോചനയുമാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്ന് വാങ് യി വ്യക്തമാക്കി. മാത്രമല്ല, ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ചൈനീസ് കമ്പനികളെ ‘അടിച്ചമര്‍ത്തുന്ന’ അമേരിക്കയുടെ പ്രവര്‍ത്തികള്‍ അതിരുകടക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. ‘ചൈന അമേരിക്കയ്ക്ക് ഒരു ഭീഷണിയല്ല -മുമ്പും ആയിരുന്നില്ല, ഇനിയൊരിക്കലും ആവുകയുമില്ല’- വാങ് യി കൂട്ടിച്ചേര്‍ത്തു. ചൈനക്കെതിരെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വസ്തുതാവിരുദ്ധമായ ആരോപണങ്ങളുന്നയിക്കുകയാണെന്നാണ് വാങ്‌ യി പറയുന്നത്

Related Articles

Back to top button