KeralaLatestThiruvananthapuram

പെരിങ്ങമല സ്പോര്‍ട്സ് ഹബ്ബിന്‍റെ ഉദ്ഘാടനം ഇന്ന്

“Manju”

പെരിങ്ങമല സ്പോര്‍ട്സ് ഹബ്ബിന്‍റെ ഉദ്ഘാടനം ഇന്ന് നടക്കുകയാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 3 കോടി രൂപ ചെലവഴിച്ചാണ് ഈ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മ്മിച്ചിട്ടുള്ളത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ സ്പോര്‍ട്സ് കോംപ്ലക്സില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, സ്പോര്‍ട്സ് ഹബ്ബ്, ജിംനേഷ്യം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ട്, തടി പാകിയ വോളിബോള്‍-ബാസ്കറ്റ് ബാള്‍- കബഡി കോര്‍ട്ടുകള്‍, ക്രിക്കറ്റ് പ്രാക്ടീസിങ് പിച്ച് എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലയില്‍ ആദ്യമായി നിര്‍മ്മിച്ച ഹൈടെക് കായികസംരംഭവുമാണിത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ ബഹുമുഖമായ വികസന പദ്ധതികളില്‍ ശ്രദ്ധേയമായ ഒന്നാണ് ഹൈടെക് സ്പോര്‍ട്സ് ഹബ്ബുകള്‍. വിതുര പി ടി ഉഷ സ്റ്റേഡിയത്തിന്‍റെ വികസനത്തിനായി ഒരു കോടി 60 ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചത്. അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്.

ജില്ലയില്‍ 5 സ്പോര്‍ട്സ് ഹബ്ബുകള്‍ നിര്‍മിക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. ഇതില്‍ മൂന്നെണ്ണം പള്ളിക്കല്‍, ഉഴമലയ്ക്കല്‍, പ്ലാമൂട്ടുക്കട എന്നിവിടങ്ങളില്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. ഇത് നാലാമത്തെ സ്പോര്‍ട്സ് ഹബ്ബാണ്. അഞ്ചാമത്തെ സ്പോര്‍ട്സ് ഹബ്ബായ മിതൃമല ഇന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തീകരണ ഘട്ടത്തിലുമാണ്.

Related Articles

Back to top button