KeralaLatestThiruvananthapuram

ദേശീയപാതാ വികസനം : വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിച്ച്‌ തുടങ്ങി

“Manju”

ശ്രീജ.എസ്

 

ആറ്റിങ്ങല്‍: ദേശീയപാതാ വികസനം വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. ആറ്റിങ്ങല്‍ പൂവമ്പാറ-മൂന്നുമുക്ക് ദേശീയപാത വികസനത്തിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നത്. മുമ്പ് റോഡില്‍ സ്ഥാപിച്ചിരുന്ന പോസ്റ്റുകളും ലൈനുകളുമാണ് ഇപ്പോള്‍ മാറ്റി സ്ഥാപിക്കുന്നത്. ഓടക്കും ഫുഡ്പാത്തിനും പുറത്തായിട്ടാണ് ഇവ സ്ഥാപിക്കുന്നത്. റോഡ് വികസനം പൂര്‍ത്തിയാകുന്നതോടെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുഗമമായി സഞ്ചരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

ടി.ബി ജംഗ്ഷന്‍, എല്‍.എം.എസ് ജംഗ്ഷന്‍, അമര്‍ ആശുപത്രി ജംഗ്ഷന്‍ എന്നീ മൂന്ന് കേന്ദ്രങ്ങളിലായിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒരു കോടി രൂപയാണ് ഇതിനു വേണ്ടി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ തുക ദേശീയപാതാ വിഭാഗം കെഎസ്‌ഇബിക്ക് കൈമാറി. പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതോടൊപ്പം റോഡിന്റെ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്ന് ചെയര്‍മാന്‍ എം.പ്രദീപ് അറിയിച്ചു.

Related Articles

Back to top button