KeralaLatest

ദൃശ്യം 2ന്‍റെ ടീസര്‍ ന്യൂ ഇയര്‍ ദിനത്തില്‍ റിലീസ് ചെയ്യും

“Manju”

സിന്ധുമോൾ. ആർ

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 പ്രഖ്യാപിച്ച നാള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വലിയ പ്രതീക്ഷയില്‍ ആണ് ആരാധകരും മലയാളികള്‍. ചിത്രത്തിന്‍റെ ടീസര്‍ പുതുവര്‍ഷത്തില്‍ രാത്രി 12 മണിക്ക് റിലീസ് ചെയ്യും. ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 46 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി.56 ദിവസത്തെ ഷെഡ്യൂളുമായാണ് ചിത്രീകരണം ആരംഭിച്ചത്.കൊവിഡ് കാലത്ത് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ലോക് ഡൗണിനുശേഷം മോഹന്‍ലാല്‍ ആദ്യം അഭിനയിച്ച സിനിമ കൂടിയാണ്. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ ഉണ്ടായിരുന്ന തൊടുപുഴയിലെ അതേ വീട്ടില്‍ തന്നെയാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചത്.

സെപ്തംബര്‍ 21ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച ദൃശ്യം രണ്ടാം ഭാഗത്തില്‍ 25നാണ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്. തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ താമസിച്ചിരുന്നത്. കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Related Articles

Back to top button