KeralaLatest

കോട്ടയത്തു നിയന്ത്രണങ്ങൾ ശക്തമാക്കി

“Manju”

 

രവീന്ദ്രനാഥ ടാഗോർ &  നന്ദുലാൽ

കേരളമാകെ കോവിഡ് വ്യാപിച്ചപ്പോഴും ഗ്രീൻസോണിൽ നിന്നിരുന്ന കോട്ടയം ജില്ല വളരെ അപ്രതീക്ഷിതമായാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ റെഡ് സോണിലേക്ക് മാറിയത്. നിരവധി പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടായ് പ്രഖ്യാപിക്കുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തലയോലപറമ്പ് പഞ്ചായത്തിലെ വടയാറിൽ ഒരു വ്യാപാരിക്കു കോവിഡ് സ്ഥിരീകരിക്കുകയും രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കാതിരുന്നതും വലിയ ആശങ്കയ്ക്കിടയാക്കി. ഇതോടു കൂടി തലയോലപറമ്പ് പഞ്ചായത്ത് മുഴുവുനും അടച്ചു പൂട്ടുകയും നിയന്ത്രനങ്ങൾ കർശനമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്നലെ തൊട്ടടുത്തുള്ള ഉദയനാപുരം പഞ്ചായത്തിനെയും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. വടയാറിലെ വ്യാപാരിയുടെ സമ്പർക്ക പട്ടികയിലുള്ള ഉദയനാപുരം പഞ്ചായത്തിലെ നിരവധി ആളുകളെ നിരീക്ഷണത്തിലേക്ക് മാറ്റിയതാണ് ഇതിനു കാരണമെന്ന് പഞ്ചായത്ത് മെമ്പർ ശ്രീ. സജീവൻ ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button