KeralaLatestThiruvananthapuram

ക്യാഷ് കൗണ്ടർ പ്രവർത്തിക്കുന്നതല്ല

“Manju”

 

തിരുവനന്തപുരം ജില്ലയിലെ കെ എസ് ഇ ബി യുടെ തിരുമല സെക്ഷൻ ക്യാഷ് കൗണ്ടർ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കുന്നതല്ല.

കോവിഡ് പോസിറ്റീവ് ആയ തൃക്കണ്ണാപുരം സ്വദേശി തിരുമല സെക്ഷൻ ഓഫീസ് സന്ദർശിക്കുകയും തുടർന്ന് ജീവനക്കാരുമായി സമ്പർക്കത്തിൽ വരികയും ചെയ്ത സാഹചര്യത്തിലാണ് ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ് ക്യാഷ് കൗണ്ടർ പ്രവർത്തനം നിർത്തിവയ്ക്കുന്നത്.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സെക്ഷൻ ഓഫീസ് അണുവിമുക്തമാകുന്നതിനുള്ള നടപടികൾ ശനിയാഴ്ച (27/06/2020) തന്നെ നടപ്പിൽ വരുത്തിയിരുന്നു. ഈ ദിവസങ്ങളിൽ പണമടയ്ക്കൽ ഉൾപ്പടെയുള്ള മറ്റു ഏത് സേവനങ്ങൾക്കും കെ എസ് ഇ ബി യുടെ വെബ്സൈറ്റ് ആയ www.kseb.in സന്ദർശിക്കുവാൻ അഭ്യർത്ഥിക്കുന്നു.

പരാതികൾ അറിയിക്കാനും വിവരങ്ങൾ ആരായാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 ൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button