AlappuzhaKeralaLatest

കോവിഡ് ബാധിച്ച്‌ മരണമടഞ്ഞ വൃദ്ധനെ സംസ്ക്കരിച്ചത് അയല്‍വാസികളായ യുവാക്കൾ

“Manju”

സിന്ധുമോൾ. ആർ

എടത്വ: കോവിഡ് ബാധിച്ച്‌ മരണമടഞ്ഞ തലവടി ആനപ്രമ്പാല്‍ തെക്ക് മുണ്ടുചിറയില്‍ തോമസ് ദാനിയേലിന്റെ (90) സംസ്ക്കാരം സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമിട്ടത് പ്രദേശത്തെ സഖാക്കളായ ചില യുവാക്കളുടെ ഇടപെടലുകള്‍ മൂലം ആണ്. മൃതദേഹം മറവു ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ അജയന്‍ മറ്റത്തില്‍ തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള്‍ ആണ് പുത്തന്‍പറമ്പില്‍ പി.കെ ബിനു, തുണ്ടി ചിറയില്‍ സിജി സീലാസ്,മനു സന്തോഷ്, നെയിറ്റാരു പറമ്പില്‍ ജയ്മോന്‍ എന്നിവര്‍ സേവന സന്നദ്ധരായി മുമ്പോട്ടു വന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ആനപ്രമ്പാല്‍ തെക്ക് നിത്യ സഹായ മാതാ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍ ഇവര്‍ പി.പി.ഇ കിറ്റ് ധരിച്ച്‌ മൃതദേഹം ദഹിപ്പിക്കുന്നതിന് നേതൃത്വം നല്കി. സേവന സന്നദ്ധരായി എത്തിയ യുവാക്കളെ സൗഹൃദ വേദി ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അഭിനന്ദിച്ചു.

Related Articles

Back to top button