IndiaLatest

ചിരാഗിന്റെ പിന്തുണ ആവശ്യമില്ല; നിലപാടില്‍ ഉറച്ച്‌ ബിജെപി

“Manju”

ശ്രീജ.എസ്

പാറ്റ്ന: എന്‍ഡിഎക്കെതിരെ മത്സരിക്കുമ്പോഴും പിന്തുണ മോദിക്കെന്ന ചിരാഗ് പാസ്വാന്റെ നിലപാട് തള്ളി ബിജെപി ദേശീയ നേതൃത്വം. ചിരാഗിന്റെ പിന്തുണ ബിജെപിക്കാവശ്യമില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. തേജസ്വി ചിരാഗ് കൂട്ടുകെട്ടെന്ന അഭ്യൂഹം എല്‍ജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.

നിതീഷ് കുമാറാണ് ശത്രു. താന്‍ മോദിയുടെ ഹനുമാനാണ്. എന്‍ഡിഎക്കെതിരെ കലാപക്കൊടി ഉയര്‍ത്തുന്ന ചിരാഗ് ബിജെപിക്കെതിരല്ലെന്നാണ് ആവര്‍ത്തിക്കുന്നത്. കേന്ദ്രത്തിലെ സഖ്യം ചൂണ്ടിക്കാട്ടി ബിജെപിയില്‍ നിന്നകന്നിട്ടില്ലെന്ന ചിരാഗിന്റെ വാദം ശുദ്ധ തട്ടിപ്പാണെന്നാണ് ഭൂപേന്ദ്ര യാദവ് പറയുന്നത്. സഖ്യത്തില്‍ തുടരാന്‍ പല കുറി ആവശ്യപ്പെട്ടു. പക്ഷേ സ്വന്തം വഴി തെരഞ്ഞെടുത്ത ചിരാഗിന്റെ സഹായം ഇനി ബിജെപിക്ക് വേണ്ടെന്ന് ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.

Related Articles

Back to top button