InternationalLatest

ഫൈസര്‍ വാക്സിന്‍ സ്വീകരിക്കുന്നതിൽ ആശങ്ക

“Manju”

സിന്ധുമോൾ. ആർ

ന്യൂയോര്‍ക്ക് : യുഎസ്സില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ചിലര്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്‌. ഫൈസര്‍ ബയോണ്‍ടെക് വാക്സീന്‍ സ്വീകരിച്ച നഴ്സ് കുഴഞ്ഞുവീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവര്‍ എന്ന നഴ്സാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണത്. ചാനല്‍ ലൈവില്‍ സംസാരിക്കുന്നതിനിടെ ക്ഷമിക്കണം, എനിക്ക് തലകറങ്ങുന്നു എന്ന് പറഞ്ഞ് നടന്നുനീങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

എന്നാല്‍ തനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും അത് പെട്ടെന്ന് സംഭവിച്ചതാണെന്നും ബോധം വന്നതിനു ശേഷം നേഴ്സ് പ്രതികരിച്ചു. തനിക്ക് വേദന ഉണ്ടാകുമ്പോള്‍ ബോധരഹിതയാകുന്ന അസുഖമുണ്ടെന്നും അതിനാലാണ് അത്തരത്തില്‍ സംഭവിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Related Articles

Back to top button