LatestPathanamthitta

പ്രബന്ധാവതരണത്തിൽ ജില്ലാതല വിജയിയായി ശ്രീകിരൺ

“Manju”

പത്തനംതിട്ട : ജില്ലാതല മലയാളം പ്രബന്ധ മത്സരങ്ങളിൽ വിജയം നേടി പത്തനംതിട്ട ഏരിയയിലെ ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകൻ ശ്രീകിരൺ.എ. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ‘ശാസ്ത്രപഥം’ മത്സരത്തിൽ കോവിഡ് കാലത്തെക്കുറിച്ച് ശ്രീകിരൺ എഴുതിയ പ്രബന്ധത്തിന് ജില്ലാ തലത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു. സംസ്ഥാനതലത്തിൽ മത്സരിക്കാൻ സെലക്ഷനും നേടി. ഇത് കൂടാതെ ശാസ്ത്രസംബന്ധ വിഷയങ്ങളിൽ നടത്തിയ ‘ശാസ്ത്രരംഗം’ പ്രബന്ധ മത്സരത്തിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ഈ മിടുക്കൻ കരസ്ഥമാക്കിയിരുന്നു. റാന്നി എസ്.സി.എച്ച്.എസ്.എസിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. വലിയങ്കാവ് കിഴക്കേചരുവിൽ അനിൽ കുമാർ എൻ.ജെയുടേയും സീമ കെയുടേയും പുത്രനാണ്.

Related Articles

Back to top button