Uncategorized

ഉത്തരാഖണ്ഡിനെ സുഗന്ധവിളകളുടെ കേന്ദ്രമാക്കി മാറ്റും

“Manju”

ഡെറാഡൂണ്‍: സുഗന്ധവിളകള്‍ക്കായി സ്ഥാപിച്ച സെന്റര്‍ ഫോര്‍ അരോമാറ്റിക് പ്ലാന്റ്‌സ് (സിഎപി) മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉദ്ഘാടനം ചെയ്തു. സിഎപി യുടെ പ്രവര്‍ത്തന രീതിയും സാങ്കേതിക വിദ്യയിലൂടെ ലഭ്യമാക്കുന്ന സൗകര്യങ്ങളും കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകും. സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയില്‍ സുഗന്ധവിളകളുടെ കൃഷി കര്‍ഷകര്‍ക്ക് നല്ലൊരു അവസരം നല്‍കുമെന്നും ധാമി പറഞ്ഞു.

ഡെറാഡൂണിലെ സെലാഖിയിലാണ് ആരോമാറ്റിക് പ്ലാന്റ്‌സ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഉത്തരാഖണ്ഡിലെ പരമ്പരാഗത കൃഷിക്ക് ബദലായി സുഗന്ധവിള കൃഷിക്ക് ഉയര്‍ന്നുവരാനും വര്‍ദ്ധിച്ചുവരുന്ന ആഗോള സുഗന്ധവ്യജ്ഞന വിപണിയിലേക്ക് ആളുകളെ അകര്‍ഷിക്കാനും കാര്‍ഷിക മേഖലയിലേക്ക് തിരികെ കൊണ്ടുവരാനും അരോമാറ്റിക് പ്ലാന്റ്‌സ് കേന്ദ്രത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹരിദ്വാറിലെ ലെമണ്‍ഗ്രാസ്, മിന്റ് വാലി, നൈനിറ്റാള്‍, ചമ്പാവത്ത് എന്നിവിടങ്ങളിലെ കറുവാപ്പട്ട താഴ്വരകള്‍, ചമോലിയിലെയും അല്‍മോറയിലെയും ഡമാസ്‌കസ് റോസ് താഴ്വരകള്‍, ഉദ്ദം സിംഗ് നഗറിലെ പുതീന താഴ്വര, പിത്തോരഗഢ് ജില്ലയിലെ തിമൂര്‍ താഴ്വര, എന്നിവയുള്‍പ്പെടെ ഏഴ് സുഗന്ധ താഴ്വരകള്‍ ഉത്തരാഖണ്ഡില്‍ തുറക്കുമെന്ന് ധാമി അറിയിച്ചു. ഹൈടെക് നഴ്സറിയില്‍ കറുവപ്പട്ട, തിമൂര്‍, സുറായി, ഡമാസ്‌കസ് റോസ് ചെടികള്‍ നട്ടുവളര്‍ത്തുന്നതിലൂടെ തരിശായിക്കിടക്കുന്ന നിലങ്ങള്‍ വയലുകളായും സുഗന്ധവിളകളുടേയും ചെടികളുടേയും തോട്ടങ്ങളായും വികസിപ്പിക്കാന്‍ എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button