IndiaKeralaLatest

കൊച്ചി മെട്രോയിൽ ഇനി പഴയ സമയക്രമം, സമയ നിയന്ത്രണം മാറ്റി

“Manju”

കൊച്ചി: കൊച്ചി മെട്രോയിൽ കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ സമയ നിയന്ത്രണം മാറ്റി. മെട്രോയുടെ സമയക്രമംമുൻപത്തെ പോലെ രാവിലെ 6മണി മുതൽ രാത്രി 10 മണി വരെയാക്കി.

ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരുന്നു സമയം രാവിലെ 7 മുതൽ രാത്രി 9 മണി വരെയാക്കിയത്. യാത്രക്കാരുടെ ആവശ്യപ്രകാരമാണ് വീണ്ടും പഴയ സമയക്രമത്തിലേക്ക് കൊച്ചി മെട്രോ എത്തുന്നത്.

ഇനി മുതൽ രാവിലെ 6 മണിക്കും, രാത്രി പത്ത് മണിക്കും ആലുവ, പേട്ട
സ്റ്റേഷനുകളിൽ നിന്ന് മെട്രോ പുറപ്പെടും. നിലവിൽ മെട്രോയിൽ പ്രതിദിനമെത്തുന്ന ശരാശരിയാത്രക്കാരുടെ എണ്ണം 21000മാണെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button