IndiaLatest

ഡൽഹി മൃഗശാല വീണ്ടും തുറന്നു

“Manju”

ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ കേസുകൾ വർദ്ധിച്ചതിനാൽ താൽക്കാലികമായി അടച്ച ഡൽഹി മൃഗശാല മൂന്നര മാസത്തിന് ശേഷം ഞായറാഴ്ച പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു. പകർച്ചവ്യാധിയും പക്ഷിപ്പനിയും കാരണം സ്ഥാപനം ഒരു വർഷത്തിലേറെയായി അടച്ചിട്ടിരുന്നു. പിന്നീട്‌ ഏപ്രിൽ 1 ന് വീണ്ടും തുറന്നു.
“മൃഗശാല ഇന്ന് തുറക്കും. ജനങ്ങളുടെ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ആവേശത്തെ തടയാൻ മഴയ്ക്ക് കഴിഞ്ഞില്ല. അവരുടെ സന്ദർശനം മൂല്യവത്താക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു, ”മൃഗശാല ഡയറക്ടർ രമേശ് പാണ്ഡെ പറഞ്ഞു.
മൃഗശാല രാവിലെ 8 മുതൽ ഉച്ചവരെയും  ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെയും രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും . സന്ദർശകർ മൃഗശാലയുടെ വെബ്‌സൈറ്റിലോ ക്യുആർ കോഡുകൾ ഉപയോഗിച്ച് പ്രവേശന കവാടങ്ങളിലോ ഓൺലൈനായി ടിക്കറ്റുകൾ വാങ്ങേണ്ടതുണ്ട്.

Related Articles

Back to top button