KeralaLatest

കൊറോണ വ്യാപനത്താൽ വിലക്ക് ഏർപ്പെടുത്തിയിരുന്ന ഗുരുവായൂർ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കി

“Manju”

സിന്ധുമോൾ. ആർ

തൃശ്ശൂര്‍: ജീവനക്കാര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ വീണ്ടും ദര്‍ശനത്തിന് അനുവദിക്കാന്‍ തീരുമാനം അറിയിച്ചിരിക്കുന്നു. വെര്‍ച്വല്‍ ക്യൂ വഴി 3000 പേരെയാണ് അനുവദിക്കുന്നത്. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകള്‍ നടത്താനും അനുമതി നല്‍കി. പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. കളക്ടറുടെ തീരുമാനം വന്നാലുടന്‍ പ്രവേശന തീയതി തീരുമാനിക്കും.

കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 12 മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഭക്തര്‍ക്ക് വിലക്കുണ്ടെങ്കിലും പൂജകള്‍ മുടക്കമില്ലാതെ നടന്നിരുന്നു. ഈ മാസം 1 മുതലാണ് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കുകയുണ്ടായത്. എന്നാല്‍ അതേസമയം ജീവനക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 4 ദിവസത്തിനകം അത് നിര്‍ത്തിവെച്ചിരുന്നു.

Related Articles

Back to top button