KeralaLatest

ആശ്രമ പരിസര ശുചീകരണ കര്‍മ്മം നടന്നു.

“Manju”

   

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) ഏരിയയുടെ ആഭിമുഖ്യത്തില്‍ പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ച് പരിസര ശുചീകരണം നടന്നു. ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് ഓപ്പറേഷന്‍സ് ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാതപസ്വി പ്രാര്‍ത്ഥനയോടെ ശുചീകരണ കര്‍മ്മത്തിന് തുടക്കം കുറിച്ചു. ഗൃഹസ്ഥാശ്രമസംഘം ഹെഡ് ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വി ചടങ്ങില്‍ പങ്കെടുത്തു. ഗൃഹസ്ഥാശ്രമം സംഘം അഡീഷണല്‍ ജനറല്‍ കണ്‍വീനര്‍ പി.പി.ബാബു, ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ്, സീനിയര്‍ മാനേജര്‍ തിരുവനന്തപുരം ഏരിയ (റൂറല്‍) കെ.പി. ജ്യോതിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി ആത്മബന്ധുക്കള്‍ കര്‍മ്മത്തില്‍ പങ്കെടുത്തു. ആശ്രമം കമ്മ്യൂണിറ്റി കിച്ചണ്‍ പരിസരമാണ് ഇന്ന് കര്‍മ്മത്തിനായി തിരഞ്ഞെടുത്തത്.

Related Articles

Check Also
Close
Back to top button