LatestThiruvananthapuram

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ഉപവസിക്കുന്നു

“Manju”

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും ഉപവസിക്കുന്നു. നാളെ​ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെ ​തൈക്കാട്​ ഗാന്ധി ഭവനിലാണ്​ ഗവര്‍ണര്‍ ഉപവാസം ഇരിക്കുക. വൈകിട്ട് 4.30 ന്​ നടക്കുന്ന ഉപവാസ-പ്രാര്‍ത്ഥന യജ്ഞത്തില്‍ പങ്കെടുത്തുകൊണ്ട് ആറ്​ മണിക്ക്​ ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കും.

കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളും സംയുക്തമായി നടത്തുന്ന ഉപവാസത്തിന്​ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ കൊണ്ടാണ് ഗവര്‍ണറുടെ ഉപവാസം.

Related Articles

Back to top button