IndiaLatest

മാ​ര്‍​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചേ​ക്കും

“Manju”

ന്യൂ​ഡ​ല്‍​ഹി : വെ​ള്ളി​യാ​ഴ്ച റോ​മി​ലെ​ത്തി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ന്ദ​ര്‍​ശിച്ചേക്കും. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മാര്‍പ്പാപ്പയെ പ്ര​ധാ​ന​മ​ന്ത്രി ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ക്കു​മെ​ന്നാ​ണു സൂ​ച​ന. ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോപ്പ് പ​ര​സ്യ​മാ​യി ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ നിരത്തി ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ര​വി​നോ​ട് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ നേ​ര​ത്തേ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. റോ​മി​ല്‍ 30, 31 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള യാ​ത്ര​യ്ക്കാ​യി റോ​മി​ലെ​ത്തു​മ്പോള്‍ മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നാ​ണു മോ​ദി​യു​ടെ തീരുമാനം.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നേ​രി​ടാ​ന്‍ ന​വം​ബ​ര്‍ ഒ​ന്നി​നു യു .എന്‍ ന​ട​ത്തു​ന്ന കോ​പ് -26 സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി സ്കോ​ട്ട്‌​ലന്‍​ഡി​ലെ ഗ്ലാ​സ്ഗോ​യി​ലേ​ക്ക് പോ​കു​ന്ന​തി​നു​ മുമ്പായി വ​ത്തി​ക്കാ​നി​ലെ​ത്തി മാ​ര്‍​പാ​പ്പ​യെ കാ​ണു​ക​യാ​ണു മോ​ദി​യു​ടെ പ​രി​പാ​ടി. മാ​ര്‍​പാ​പ്പ​യു​മാ​യു​ള്ള മോദിയുടെ കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും വ​ത്തി​ക്കാ​ന്‍ കാ​ര്യാ​ല​യ​വും തി​ര​ക്കി​ട്ട കൂ​ടി​യാ​ലോ​ച​ന​ക​ള്‍ തു​ട​ങ്ങി. മാ​ര്‍​പാ​പ്പ​യും മ​റ്റു ലോ​ക​നേ​താ​ക്ക​ളു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​ക​ള്‍​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി വ്യാ​ഴാ​ഴ്ച റോ​മി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തും ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​തും മോ​ദി​യു​ടെ ആ​ഗോ​ള പ്ര​തി​ച്ഛാ​യ​യ്ക്കു സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍.

Related Articles

Back to top button