KeralaLatestThiruvananthapuram

കര്‍ഷക സമരത്തിനു ഐക്യദാര്‍ഢ്യം; തിരുവനന്തപുരത്തെ പ്രതിഷേധ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. സംയുക്ത കര്‍ഷകസമിതി രക്തസാക്ഷി മണ്ഡപത്തിന് സമീപം നടക്കുന്ന പ്രതിഷേധത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നത്. കാര്‍ഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ ഇന്നലെ തള്ളിയിരുന്നു. നിയമസഭ ചേരാന്‍ അടിയന്തര സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. ഗവര്‍ണര്‍ സ്‌പീക്കറോട് വിശദീകരണവും തേടി.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമ ഭേദഗതികള്‍ വോ‍ട്ടിനിട്ടു തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വി‍ളിക്കുന്നതിനായി മന്ത്രിസഭാ യോഗം ചേര്‍ന്നു ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കിയിരുന്നു. കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോ‍ട്ടിനിട്ടു തള്ള‍‍ുന്നതിനൊപ്പം ഭേദഗതി നിരാ‍കരിക്കാനും ആലോചനയുണ്ടായിരുന്നു. നിയമസഭാ സമ്മേളനത്തിനുള്ള അനുമതി നിഷേധിച്ചതോടെ സര്‍ക്കാരും ഗവര്‍ണറും രണ്ട് തട്ടിലായിരിക്കുകയാണ്. ഇന്ന് കര്‍ഷക സമരത്തിന്റെ വേദിയില്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് പരസ്യമായി മറുപടി നല്‍കിയേക്കും. ഉറച്ച ഭൂരിപക്ഷമുണ്ടായിരിക്കേ, നിയമസഭ വിളിച്ചുചേര്‍ക്കാന്‍ നല്‍കിയ ശുപാര്‍ശ തള്ളിക്കളഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്ന് സര്‍ക്കാര്‍ കരുതുന്നു.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കര്‍ഷക നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നിയമസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രമേയത്തെ യുഡിഎഫ് പിന്തുണയ്‌ക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേരത്തെ അറിയിച്ചത്. കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന നിയമം കര്‍ഷക വിരുദ്ധ കരിനിയമമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര നിയമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Related Articles

Check Also
Close
Back to top button