KeralaLatest

പാലക്കാട് ജില്ലയില്‍ ഇന്ന് 1898 പേര്‍ക്ക് കോവിഡ്

“Manju”

പാലക്കാട് ജില്ലയില്‍ ഇന്ന് 1898 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1191 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 699 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 8 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.3156 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ആകെ 8811പേര്‍ക്ക് പരിശോധന നടത്തിയതിലാണ് 1898 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.21.54 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 21461 ആയി.

Related Articles

Back to top button