IndiaLatest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: കോവിന്ദ് സമിതിയുമായി നിയമ കമീഷൻ ചര്‍ച്ച നടത്തി

“Manju”

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്നടപ്പാക്കുന്നത് സംബന്ധിച്ച്‌ രൂപവത്കരിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുളള സമിതിയുമായി നിയമ കമീഷൻ ചെയര്‍പേഴ്സൻ ജസ്റ്റിസ് ഋതുരാജ് അവസ്തി ചര്‍ച്ച നടത്തി. ഉന്നതതല സമിതിയുടെ ക്ഷണപ്രകാരമാണ് നിയമ കമീഷൻ ചെയര്‍പേഴ്സനും ചില അംഗങ്ങളും തങ്ങളുടെ അഭിപ്രായം അറിയിക്കാനെത്തിയത്.

2029ലെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ നിര്‍ദേശം സമര്‍പ്പിക്കാനാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കൂടി അംഗമായ സമിതി നിയമ കമീഷനോട് ആവശ്യപ്പെട്ടത്. ഇതിനായി പല നിയമസഭകളുടെയും കാലാവധി ദീര്‍ഘിപ്പിക്കുകയും വെട്ടിച്ചുരുക്കുകയും വേണ്ടി വരും.

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തുന്നത് സംബന്ധിച്ച്‌ അഭിപ്രായമറിയിക്കാൻ രാഷ്ട്രീയ പാര്‍ട്ടികളോട് കമീഷൻ ആവശ്യപ്പെട്ടിരുന്നു. സമിതിക്ക് കൂടി സ്വീകാര്യമായ തീയതി കൂടിക്കാഴ്ചക്കായി നിശ്ചയിക്കണമെന്നും അല്ലെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ രേഖാമൂലം അഭിപ്രായം അറിയിക്കാമെന്നും പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ രാംനാഥ് കോവിന്ദ് നിര്‍ദേശിച്ചിരുന്നു.

 

Related Articles

Back to top button