IndiaLatest

മും​ബൈ വി​മാ​ന​ത്താ​വ​ളത്തില്‍ വന്‍തോതില്‍ അ​ഴി​മ​തി

“Manju”

ശ്രീജ.എസ്

മും​ബൈ: വിമാനത്താവള അഴിമതിയുമായി ബന്ധപ്പെട്ട് ജി.വി.കെ ഗ്രൂപ്പ് ചെയര്‍മാന്‍ ജി. വെങ്കട കൃഷ്ണ റെഡ്ഡിക്കും മുംബൈ അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം എം​ഡി ജി.​വി സ​ഢ്ജ​യ് റെ​ഡ്ഡി​ക്കും എ​തി​രെ സിബിഐ കേസെടുത്തു. എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും മ​റ്റ് ഒ​മ്പത് സ്വ​കാ​ര്യ ക​മ്പനി​ക​ളു​ടെ​ ഉ​ദ്യോ​ഗ​സ്ഥ​രും കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്. 2012 മു​ത​ല്‍ 2018 വ​രെ 805 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി സ്വ​ന്ത​മാ​ക്കി പൊ​തു​ഖ​ജ​നാ​വി​ന് ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് പരാതി.

വിമാനത്താവളത്തിന്‍റെ നവീകരണത്തിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും ജി‌വി‌കെ എയര്‍പോര്‍ട്ട്സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡും സംയുക്ത സംരംഭത്തിന് രൂപം നല്‍കിയിരുന്നു.

2006 ലാണ് ഇത് സംബന്ധിച്ച്‌ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ അധികൃതരുമായി കരാറില്‍ ഒപ്പുവെച്ചത്. പൊതു സ്വകാര്യ പങ്കാളിത്ത സ്ഥാപനമായ മുംബൈ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് കീഴിലായിരുന്നു പദ്ധതി. ജിവികെ അധികൃതര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ അഴിമതി കാണിച്ചുവെന്നാണ് ഇരുവര്‍ക്കും എതിരെയുള്ള ആരോപണം.

വ്യക്തിപരവും കുടുംബപരവുമായ ചെലവുകള്‍ ഇതിലൂടെ നടപ്പാക്കിയെന്നും കേസില്‍ സിബിഐ ആരോപിച്ചു.

Related Articles

Back to top button