IndiaLatest

സെഫിയുടേയും കോട്ടൂരിന്റെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങണം’ സംവിധായകന്‍ ജൂഡ്

“Manju”

കൊച്ചി : അഭയ കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും ജീവപര്യന്തം തടവിന് സിബിഐ കോടതി ശിക്ഷിച്ചു. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സിസ്റ്റര്‍ സെഫിയെയും ഫാ. തോമസ് കോട്ടൂരിനെയും സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. താനുള്‍പ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുതെന്നും താരം കുറിച്ചു. ജൂഡ് ആന്റണി ജോസഫിന്റെ കുറിപ്പ്,

ഇനിയെങ്കിലും സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം .സഭയെയും തിരുവസ്ത്രമണിയുന്നവരെയും ബഹുമാനിക്കുന്ന ഞാനുള്‍പ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുത്.

Related Articles

Back to top button