IndiaLatest

ആദ്യ അര്‍ബന്‍ റോപ്പ്-വേയുടെ നിര്‍മ്മാണത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 644 കോടി രൂപ ചെലവില്‍ 3.85 കിലോമീറ്റര്‍ നീളമുള്ള പൊതുഗതാഗത റോപ്പ്വേയുടെ നിര്‍മ്മാണത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസത്തിന്റെയും സാങ്കേതികവിദ്യയുടെയും അത്ഭുതകരമായ സംഗമമാണ് ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വാരണസിയില്‍ നിര്‍മ്മിക്കുന്ന ഈ റോപ്പ്വേ തീര്‍ത്ഥാടകര്‍ക്ക് യാത്രാനുഭവം വളരെ രസകരവും അവിസ്മരണീയവുമാക്കുക മാത്രമല്ല, വിശ്വനാഥന്റെ ദര്‍ശനം സാധ്യമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

വാരണസിയില്‍ 644 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 3.85 കിലോമീറ്റര്‍ നീളമുള്ള പൊതുഗതാഗത റോപ്പ്വേയെക്കുറിച്ച്‌ കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിച്ച അടിസ്ഥാന സൗകര്യ വികസനത്തിലൂടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നായിരുന്നു നിതിന്‍ ഗഡ്കരിയുടെ ട്വീറ്റ്.

വാരാണസിയിലെ റോപ്പ്വേ പദ്ധതിയെക്കുറിച്ച്‌ അറിയേണ്ട പ്രധാന കാര്യങ്ങള്‍:

1. രാജ്യത്തെ ആദ്യ അര്‍ബന്‍ റോപ്പ്വേ പ്രോജക്‌ട്.

2. മാര്‍ച്ച്‌ 24-ന് പ്രധാനമന്ത്രി പദ്ധതിയുടെ തറക്കല്ലിട്ടു.

3. 3.85 കിലോമീറ്റര്‍ നീളമുള്ള റോപ്പ്വേയുടെ നിര്‍മ്മാണച്ചെലവ് 644 കോടി രൂപയാണ്.

4. റോപ്പ്വേയുടെ വരവോടെ നിലവിലെ യാത്രാ സമയം 45-50 മിനിറ്റില്‍ നിന്ന് 15 മിനിറ്റായി കുറയും.

5. റോപ്പ്വേ സംവിധാനത്തില്‍ 5 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും.

6. വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും താമസക്കാര്‍ക്കും സുഗമമായി സഞ്ചരിക്കാന്‍ സൗകര്യമൊരുക്കും.

7. 10 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള 153 ട്രോളികള്‍ റോപ്പ്വേയിലൂടെ സഞ്ചരിക്കും.

8. പ്രതിദിനം ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് വേഗമേറിയതും സുരക്ഷിതവുമായ ഗതാഗത മാര്‍ഗ്ഗം ഇത് പ്രദാനം ചെയ്യും.

9. ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍, ബാഗേജ് സ്‌കാനറുകള്‍, ലോക്കര്‍ റൂമുകള്‍, റെസ്റ്റോറന്റുകള്‍, സുവനീര്‍ ഷോപ്പുകള്‍ എന്നിവയുള്‍പ്പെടെ ലോകോത്തര സൗകര്യങ്ങളോടെ റോപ്പ്വേ സജ്ജീകരിക്കും.

Related Articles

Back to top button