KeralaLatest

നേന്ത്രപ്പഴം കപ്പല്‍ വഴി യൂറോപ്പിലേക്ക്

“Manju”

നേന്ത്രപ്പഴം കപ്പൽ വഴി ഇനി യൂറോപ്പിലേക്ക്; കയറ്റുമതി ചെയ്യാനൊരുങ്ങി പിണറായി  സർക്കാർ | kerala govermment|export banana

ശ്രീജ.എസ്

ഇടുക്കി: യൂറോപ്യന്‍ രാജ്യങ്ങളുമായി പുതിയ ബന്ധത്തിന് തുടക്കമിട്ട് കേരളം. നേന്ത്രപ്പഴം കപ്പല്‍ വഴി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനുള്ള നടപടികളാണ് പിണറായി സര്‍ക്കാര്‍ ആരംഭിച്ചത്. കൃഷിവകുപ്പിന് കീഴിലെ വിഎഫ് പിസികെയാണ് പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത്. ഏത്തവാഴ കര്‍ഷകര്‍ക്ക് എല്ലാക്കാലത്തും മികച്ച വില ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

85 ശതമാനം മൂപ്പായ വാഴക്കുലകള്‍ താഴെ വീഴാതെ വെട്ടിയെടുത്ത് തോട്ടത്തില്‍ വച്ച്‌ തന്നെ പടലകളാക്കും. നേരെ എറണാകുളം നടക്കുരയിലെ സംഭരണകേന്ദ്രത്തിലേക്ക്. ഇവിടെ വച്ച്‌ കേടുപാടുകളോ ക്ഷതമോ സംഭവിച്ച കായ്കള്‍ നീക്കും. പീന്നീട് ഓരോ പടലയും കഴുകി ഈര്‍പ്പം നീക്കി പായ്ക്ക് ചെയ്ത് റീഫര്‍ കണ്ടൈനറിലേക്ക്. താപനില ക്രമീകരിക്കാവുന്ന കണ്ടൈനറുകള്‍ 25 ദിവസത്തിനുള്ളില്‍ കപ്പല്‍ കയറി യൂറോപ്പിലെത്തും.

കേരളത്തിന്റെ സ്വന്തം നേന്ത്രപ്പഴം ശാസ്ത്രീയ സംഭരണത്തിലൂടെ യൂറോപ്പിലേക്ക് കപ്പല്‍ കയറുകയാണ്. കൃഷിയിടത്തില്‍ നിന്ന് വാഴക്കുല വെട്ടുന്നത് മുതല്‍ കയറ്റുമതിയുടെ അവസാനം വരെ വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ്.

ഓരോ പെട്ടിയിലുമുള്ള ക്യൂആര്‍കോഡ് സ്കാന്‍ ചെയ്താല്‍ കൃഷിക്കാരുടെ വിവരങ്ങളും നിലം ഒരുക്കുന്നത് മുതല്‍ പായ്ക്ക് ഹൗസ് പരിചരണങ്ങള്‍ വരെ സ്ക്രീനില്‍ തെളിയും. നിലവില്‍ വിമാനമാര്‍ഗം കുറഞ്ഞ അളവിലാണ് കേരളത്തില്‍ നിന്ന് ഏത്തപ്പഴം കയറ്റുമതി. ഇനി കപ്പല്‍ മാര്‍ഗം കുറഞ്ഞ ചെലവില്‍ കൂടുതല്‍ കയറ്റി അയക്കാം. ആദ്യഘട്ടത്തില്‍ ലണ്ടനിലേക്കാണ് കയറ്റുമതി. പ്രതിവര്‍ഷം 2000 ടണ്‍ നേന്ത്രപ്പഴത്തിന്റെ കയറ്റുമതിയാണ് വിഎഫ്പിസികെ ലക്ഷ്യമിടുന്നത്.

Related Articles

Back to top button