IndiaLatest

കശ്മീര്‍ നിവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായി മോദിസര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ജമ്മു-കാശ്മീര്‍: കശ്മീര്‍ നിവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായി മോദിസര്‍ക്കാര്‍ .ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന സെഹാത് ( പിഎം ജയ് സെഹാത്) നാണ് പ്രധാനമന്ത്രി തുടക്കമിടുന്നത്. കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നതാണ് പദ്ധതി.

2018 സെപ്തംബര്‍ 23 നാണ് പിഎം ആരോഗ്യ യോജന ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായി പിഎം ആരോഗ്യ യോജന മാറി. പദ്ധതിപ്രകാരം രാജ്യത്തെ ലിസ്റ്റ് ചെയ്യപ്പെട്ട പൊതു, സ്വകാര്യ ആശുപത്രികളില്‍ ഓരോ വര്‍ഷവും അഞ്ച് ലക്ഷം രൂപ വരെ ഒരു കുടുംബത്തിന് ചികിത്സാച്ചിലവായി ലഭിക്കും. കിടത്തിചികിത്സ ഉള്‍പ്പെടെയുളളവയും ഇതിന്റെ പരിധിയില്‍ വരും.

Related Articles

Back to top button