InternationalLatest

താക്കീതുമായി ചൈന

“Manju”

ബീജിങ്: ചൈനയിലെ മുസ്ലീങ്ങള്‍ മതത്തേക്കാള്‍ പ്രധാന്യം രാജ്യത്തിന് നല്‍കണമെന്ന കര്‍ശന നിര്‍ദേശവുമായി ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി . മതപരമായ കാര്യങ്ങളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കും. ഇസ്ലാമിക നേതാക്കളും മുസ്ലീം പാര്‍ട്ടികളും സര്‍ക്കാരിന് പിന്നില്‍ അണിനിരക്കണമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവായ വാങ് യാങ് നിര്‍ദേശിച്ചു. ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സിന്റെ തലവനും പാര്‍ട്ടിയുടെ ടോപ് പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും കൂടിയാണ് വാങ് യാങ്.

ചൈനയിലെ തടവ് കേന്ദ്രങ്ങളില്‍ മുസ്ലിങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ ഐക്യരാഷ്ട്രസംഘടന കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്നാണ് നിര്‍ദേശവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്ത് വന്നത്. ഉയ് ഗുര്‍ മുസ്ലിങ്ങള്‍ എന്നറിയപ്പെടുന്ന ചൈനയിലെ മുസ്ലിം ജനവിഭാഗത്തിനാണ് ചൈനീസ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആസൂത്രിതമായ ഈ പീഢനം അനുഭവപ്പെടുന്നതെന്ന് പറയപ്പെടുന്നു.

Related Articles

Back to top button