KeralaLatestThiruvananthapuram

ആർ.എസ്.എസ്.എസ്- ഡി.വൈ.എഫ്.ഐ സംഘർഷം

“Manju”

കൃഷ്ണകുമാർ-സി

വെഞ്ഞാറമൂട്: ആർ.എസ്.എസ്- ഡി.വൈ.എഫ്.ഐ സംഘർഷം മൂന്ന് പേർ അറസ്റ്റിൽ .പന്തപ്ലാവിള തോപ്പിൽ വീട്ടിൽ ശിവപ്രസാദ് (34), നെല്ലനാട് ലാലു ഭവനിൽ കിരൺ ലാൽ (23), നെല്ലനാട് പറയരുകോണത്ത് വീട്ടിൽ വിപിൻ ദേവ് (23) എന്നിവരെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14 ന് പന്തപ്ലാവിക്കോണത്ത് ആർ.എസ്.എസ്.എസ്- ഡി.വൈ.എഫ്.ഐ സംഘർഷം നടക്കുകയും പത്തോളം പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

ആർ.എസ്.എസ്. ശാഖ നടത്തി കൊണ്ടിരുന്ന ഗ്രൗണ്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഷട്ടിൽ കളിച്ചതുമായുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിചത് . ലോക് ഡൗണിന് മുൻപ് സ്ഥലം ഉടമ ആർ .എസ് . എസിന് എഗ്രിമെന്‍റ് ചെയ്ത് അവർ ഇവിടെ ശാഖ നടത്തികൊണ്ടുവരികയായിരുന്നത്രേ.

ലോക് ഡൗണിനെ തുടർന്ന് ശാഖാ പ്രവർത്തനം നിർത്തിവയ്ക്കുകയുമായിരുന്നു.എന്നാൽ ഈ സ്ഥലത്ത് ഇപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഷട്ടിൽ കളി തുടങ്ങുകയും ഇതേ ചൊല്ലി ഇരുവരും തമ്മിൽ സംഘർഷത്തിലേർപ്പെടുകയായിരുന്നു.

Related Articles

Check Also
Close
Back to top button