LatestThiruvananthapuram

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യശ്രമം

“Manju”

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യശ്രമം. നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യശ്രമം നടത്തിയ രാജന്‍ പൊലീസിനെതിരെ രംഗത്ത്.
പൊലീസ് കൈതട്ടി മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് തീ ആളിപ്പടര്‍ന്നതെന്ന് രാജന്‍ ആരോപിച്ചു. പെട്രോള്‍ ഒഴിച്ച്‌ പൊലീസിനെ പേടിപ്പിക്കാന്‍ മാത്രമായിരുന്നു താന്‍ ശ്രമിച്ചതെന്നും രാജന്‍ പറഞ്ഞു.
ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രാജന്റെ ആരോപണം.
മകനെടുത്ത വീഡിയോയിലാണ് തീ പിടിക്കാന്‍ കാരണം പൊലീസിന്റെ ഇടപെടലാണെന്ന് രാജന്‍ പറയുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്ബോഴാണ് പൊലീസും കോടതിയില്‍ നിന്നുള്ള ഉദ്യാഗസ്ഥരുമെത്തുന്നത്.
ഭക്ഷണം മുഴുവനായി കഴിക്കാന്‍ പോലും സമ്മതിച്ചില്ല. പോവാന്‍ മറ്റൊരിടമില്ലെന്നും പെട്ടന്ന് ഇറങ്ങി പോവാന്‍ പറഞ്ഞപ്പോള്‍ പെട്രോളെഴിച്ചതാണെന്നും രാജന്‍ പറഞ്ഞു. തീ കൊളുത്തുമെന്ന് പറഞ്ഞാല്‍ പൊലീസും ഉദ്യാഗസ്ഥരും മടങ്ങി പോവുമെന്ന് കരുതിയത്.
എന്നാല്‍ രാജനെ രക്ഷിക്കാന്‍ ശ്രമിച്ചതാണെന്നും ആരോപണം തെറ്റാണെന്നുമാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ രാജന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഭാര്യ അമ്പിളിക്കും സാരമായി പൊള്ളലേറ്റിരുന്നു.

Related Articles

Back to top button