InternationalLatest

യുഎഇയിലേക്ക് ജൂലൈ 21 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

“Manju”

ദുബായ് : ജൂലൈ 21 വരെ യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച്‌ എയര്‍ ഇന്ത്യ. അതെ സമയം ഇതിന് മുമ്ബായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഒഴിവുള്ള മറ്റൊരു ദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാമെന്ന് എയര്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെ അറിയിപ്പ് നല്‍കി .

അതെ സമയം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വണ്‍വേ യാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമാകില്ല . നേരത്തെ ജൂലൈ ആറ് വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരുന്നത്. ഈ തീരുമാനത്തിലാണ് നിലവില്‍ മാറ്റം വന്നത് .

ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാന സര്‍വീസുകളില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സും അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരില്‍ യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് കഴിഞ്ഞ മാസം 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ചില വിമാനക്കമ്ബനികള്‍ ബുക്കിങ് തുടങ്ങിയിരുന്നെങ്കിലും യാത്രാ നിബന്ധനകളിലെ അവ്യക്തത മൂലമാണ് ബുക്കിങ് നിര്‍ത്തിവെച്ചത് .

ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. രാജ്യത്ത് നിന്നുള്ളവര്‍ക്ക് നേരിട്ട് യുഎഇയിലെത്താന്‍ വിലക്ക് പ്രാബല്യത്തിലുണ്ടെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥര്‍, യുഎഇ പൗരന്മാര്‍,ഗോള്‍ഡന്‍ വിസ ഉടമകള്‍, യുഎഇ അധികൃതരുടെ യാത്രാ അനുമതി ലഭിച്ചവര്‍ എന്നിവര്‍ക്ക് ഈ തീരുമാനത്തില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .

Related Articles

Back to top button