InternationalLatest

ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് നഷ്ടം

“Manju”

ദുബായ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 ഗ്രൂപ്പ് 1 മത്സരത്തില്‍ നേരത്തെ പുറത്തായ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തിരഞ്ഞെടുത്തു. ഇത് ശരിവയ്ക്കുന്ന രീതിയില്‍ ആണ് കാര്യങ്ങള്‍ പോകുന്നത്. ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ 10 ഓവറില്‍ 58ന് അഞ്ച് എന്ന നിലയിലാണ്. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ നേടിയപ്പോള്‍ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി.

മഹമ്മദുള്ളയും(12), അഫീഫ് ഹുസൈനും(19) ആണ് ക്രീസില്‍. ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹാസില്‍വുഡ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മാക്‌സ്‌വെല്ലും സാമ്ബയും ഓരോ വിക്കറ്റ് വീതം നേടി. ആഷ്ടണ്‍ അഗറിന് പകരം ഓസ്‌ട്രേലിയ മിച്ചല്‍ മാര്‍ഷിനെ കൊണ്ടുവന്നപ്പോള്‍ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ നസൂം അഹമ്മദിനെ മാറ്റി. ഇതുവരെയുള്ള നാല് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് അഭിമാനത്തിനായി കളിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഒരു വിജയത്തോടെ സെമിഫൈനല്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ നോക്കും.

Related Articles

Back to top button