IndiaLatest

ആരോഗ്യ സേതു വഹിച്ചത് വലിയ പങ്ക്; പ്രധാനമന്ത്രി

“Manju”

ദില്ലി; കോവിഡ് മഹാമാരിക്കാലത്ത്, ഇന്ത്യ സൃഷ്ടിച്ച സാങ്കേതിക മാര്‍ഗങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് . കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യതയ്ക്ക് ഡിജിറ്റല്‍ ഇന്ത്യ പ്രധാന പങ്ക് വഹിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

പുതിയ തലമുറ ആണ് ഡിജിറ്റല്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍, ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും അവരെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റയും ഡെമോഗ്രാഫിക് ഡിവിഡന്റും ഇന്ത്യയ്ക്ക് ഒരു വലിയ അവസരമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button