KannurKeralaLatest

 കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഇരിട്ടി അഗ്നിശമന സേന

“Manju”

 

ഹർഷദ്ലാൽ തലശ്ശേരി

കിളിയന്തറ: അളവനാൽ തോമസിന്റെ 40 അടി താഴ്ചയുള്ള ആൾമറയില്ലാത്ത വീട്ടുകിണറ്റിൽ വീണ പശുവിനെ ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേന രക്ഷിച്ചു.ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ നവേദാണ് രക്ഷാപ്രവർത്തനത്തിനായി കിണറ്റിൽ ഇറങ്ങിയത്. അസ്സി. സ്റ്റേഷൻ ഓഫീസർ മോഹനന്റെ നേതൃത്വത്തിൽ അസ്സി. സ്റ്റേഷൻ ഓഫീസർ ബെന്നി വി.വി, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ബെന്നി ദേവസ്യ, ഫയർ ആൻറ് റെസ്ക്യൂ ഓഫീർമാരായ അനു, ജ്യോതിഷ്, നവേദ്, സഫീർ പൊയിലൻ, ഷാനിഫ് ,പ്രസന്നകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

 

Related Articles

Back to top button