IndiaLatest

സ്‍ത്രീകള്‍ക്കായി പുതിയ ഹെല്‍മെറ്റ് ‍ അവതരിപ്പിക്കാനൊരുങ്ങി സ്റ്റീല്‍ബേര്‍ഡ്

“Manju”

സ്‍ത്രീകള്‍ക്ക് പുതിയ ഹെല്‍മെറ്റുമായി സ്റ്റീല്‍ബേര്‍ഡ് | Steelbird to  launch new range of SBH-26 Bella helmets for women

ശ്രീജ.എസ്

സ്‍ത്രീകള്‍ക്കായി പുതിയ ഹെല്‍മെറ്റ് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി സ്റ്റീല്‍ബേര്‍ഡ്.എസ് ബി എച്ച്‌ -26 ബെല്ല എന്നാണ് ഈ ഹെല്‍മെറ്റുകളുടെ പേര്. വനിതാ യാത്രക്കാര്‍ക്ക് മാത്രമുള്ള ഈ ഹെല്‍മെറ്റുകള്‍ 2021 ജനുവരി മുതല്‍ ലഭ്യമാകും. ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്ത ഇത് ISI, യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും കമ്പനി ഉറപ്പുനല്‍കുന്നു. 1,149 രൂപ മുതലാകും ഹെല്‍മെറ്റിന്റെ വില ആരംഭിക്കുക.

റെഡ്, വൈറ്റ്, ബ്ലൂ, പര്‍പ്പിള്‍, പിങ്ക്, മജന്ത മുതലായ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. ഇത് നിരവധി ഡെക്കലുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 520 mm (XXS), 540 mm (XS), 560 mm (S), 580 mm (M), 600 എംഎം (L) എന്നി വലുപ്പങ്ങളില്‍ ഇത് ലഭിക്കും. എയര്‍ വെന്റുകളില്‍ ഒരു എംബ്രോയിഡറി ഡിസൈന്‍ ഉണ്ടെന്നാണ് സൂചന.

Related Articles

Back to top button