InternationalLatest

ലുസൈലിലെ ക്രസന്റ് ടവറില്‍ തീപിടിത്തം

“Manju”

ദോഹ: നിര്‍മാണം പുരോഗമിക്കുന്ന ലുസൈലിലെ ക്രസന്റ് ടവറില്‍ തീപിടിത്തം. രാവിലെ ഒന്‍പത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ചന്ദ്രക്കലയുടെ മാതൃകയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിന്​ ചുറ്റും വലിയ തോതില്‍ പുക ഉയരുന്ന വീ​ഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

ആളപായമൊന്നും സംഭവിച്ചിട്ടില്ല. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ തീ ഉടന്‍ നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മിനിറ്റുകള്‍ക്കകം കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തുമൂലം വന്‍ അപകടം ഒഴിവായി.

Related Articles

Back to top button