KeralaLatest

ബ്രിട്ടനില്‍ നിന്ന്​ കേരളത്തിലെത്തിയ എട്ട്​ പേര്‍ക്ക്​ കോവിഡ്​

“Manju”

ബ്രിട്ടനിൽ നിന്നെത്തിയ എട്ടുപേർക്ക് കോവിഡ് ; സ്രവം പൂണെയിലേക്ക്  അയച്ചുവെന്ന് ആരോഗ്യമന്ത്രി | Covid for eight from Britain; Health Minister  says sap was sent to Pune ...

ശ്രീജ.എസ്

തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന്​ കേരളത്തിലെത്തിയ എട്ട്​ പേര്‍ക്ക്​ കൊറോണ വൈറസ് രോഗം ​ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിക്കുകയുണ്ടായി. ഇവരുടെ സ്രവം തുടര്‍ പരിശോധനകള്‍ക്കായി പൂണെ വൈറോളജി ലാബിലേക്ക്​ അയച്ചിരിക്കുകയാണ്. ജനിതകമാറ്റം സംഭവിച്ച വൈറസ്​ ഇവര്‍ക്ക്​ ബാധിച്ചോയെന്ന്​ പരിശോധിക്കുന്നതിനാണ്​ സാമ്ബിളുകള്‍ പൂണെയിലേക്ക്​ അയച്ചതെന്നും മന്ത്രി പറഞ്ഞു.

യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന്​ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെത്തിയവരെ കര്‍ശനമായും നിരീക്ഷണത്തിന്​ വിധേയമാക്കും. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്​തമാക്കിയിരിക്കുകയാണ്​. തെരഞ്ഞെടുപ്പിന്​ ശേഷം കോവിഡ്​ കേസുകള്‍ വര്‍ധിക്കുമെന്ന് സര്‍ക്കാറിന്​ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, വലിയൊരു വര്‍ധനയുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം ബ്രിട്ടനില്‍ കണ്ടെത്തിയിരുന്നു. നേരത്തെയുള്ള വൈറസിനേക്കാളും അപകടകാരിയാണ്​ പുതിയതെന്നാണ്​ നിഗമനം. അതിവേഗം വൈറസ്​ പടരുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

Related Articles

Back to top button