സിന്ധുമോൾ. ആർ
പെരുമ്പിലാവ്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മയുടെ ഷാള്‍ ചക്രത്തില്‍ കുരുങ്ങി അപകടം. പെരിങ്ങോട് കൊടപ്പനയില്‍ സുലൈമാന്റെ ഭാര്യ ആയിഷക്ക് (42) മുഖത്തും കൈക്കും പരിക്കേറ്റു. ചക്രത്തില്‍ ഷാള്‍ കുടുങ്ങിയതോടെ ബൈക്കില്‍നിന്ന് റോഡിലേക്ക് മുഖം കുത്തി വീഴുകയായിരുന്നു. ഇവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ പെരിങ്ങോട്ടുനിന്നും ചങ്ങരംകുളത്തേക്ക് ബൈക്കില്‍ പോകവെ ചാലിശ്ശേരി കുന്നത്തേരി റോഡിലായിരുന്നു അപകടം.