AlappuzhaKeralaLatest

അ​നു​മോ​ദ​ന യോ​ഗ​ത്തി​ല്‍ രാ​ഷ്​​ട്രീ​യം പ​റ​ഞ്ഞു; അംഗങ്ങള്‍ ഇറങ്ങിപോക്ക് നടത്തി

“Manju”

ആലുവ : ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ല്‍ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ രാ​ഷ്​​ട്രീ​യം പ​റ​ഞ്ഞ​തിന്റെ നീ​ര​സ​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫി​ലെ ഏ​ഴ് അം​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങി​പ്പോ​യി. 2005 – 10 കാ​ല​യ​ള​വി​ല്‍ ന​ഗ​ര​സ​ഭ ഭ​രി​ച്ച എ​ല്‍.​ഡി.​എ​ഫ് യാ​തൊ​രു വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ല്ലെ​ന്ന ആ​രോ​പ​ണ​മാ​ണ് 2010 -15 കാ​ല​ഘ​ട്ട​ത്തി​ല്‍ ചെ​യ​ര്‍​മാ​നാ​യി​രു​ന്ന എം.​ടി. ജേ​ക്ക​ബ് ഉ​ന്ന​യി​ച്ച​ത്. മാ​ത്ര​മ​ല്ല, താ​ന്‍ ചെ​യ​ര്‍​മാ​നാ​യി​രു​ന്ന​പ്പോ​ഴാ​ണ് മ​ത്സ്യ മാ​ര്‍​ക്ക​റ്റ് നി​ര്‍​മി​ച്ച​തെ​ന്നും നെ​ഹ്​​റു പാ​ര്‍​ക്ക് അ​വ​ന്യൂ ബി​ല്‍​ഡി​ങ്ങിെന്‍റ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്നും ജേ​ക്ക​ബ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നാ​ര്‍​ഥി ഗെ​യി​ല്‍​സ് ദേ​വ​സി, ശ്രീ​ല​ത വി​നോ​ദ് കു​മാ​ര്‍, വി.​എ​ന്‍. സു​നീ​ഷ്, മി​നി ബൈ​ജു, ടി​ന്‍​റു രാ​ജേ​ഷ്, ദി​വ്യ സു​നി​ല്‍, ലീ​ന വ​ര്‍​ഗീ​സ് എ​ന്നീ എ​ല്‍.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങി​പ്പോ​യ​ത്. ഉ​ച്ച​യ്ക്ക് ശേ​ഷം വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ല്‍ എ​ല്ലാ അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.

Related Articles

Back to top button