InternationalLatest

കൂടയും പണവുമായി പച്ചക്കറി വാങ്ങാനായി നായ; പറ്റിക്കാതെ വില്‍പ്പനക്കാരും

“Manju”

മനുഷ്യനെ അത്രയും കണ്ട് സ്‌നേഹിക്കുന്ന ജീവിയാണ് നായ. ഇപ്പോഴിതാ റോഡരികില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന സ്ത്രീകളില്‍ നിന്ന ്പച്ചക്കറി വാങ്ങി പോകുന്ന നായയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്. ജെര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണ് കൂടും അതില്‍ പണവുമായി പച്ചക്കറി വാങ്ങാനെത്തിയത്. ഉടമയുടെ നിര്‍ദേസമനുസരിച്ച് ആവശ്യമായത് മാത്രമാണ് നായ വാങ്ങുന്നത്.

ചുവന്ന കൂടു പിടിച്ചാണ് നായ പച്ചക്കറി വാങ്ങാനെത്തിയത്. കാബേജ് കണ്ടതോടെ കൂട് അതിന് മുന്നില്‍ വച്ചു. ശേഷം കാബേജില്‍ കാല്‍തൊട്ട് തൊട്ടു. ഉടന്‍ വില്‍പ്പനക്കാരി അത് തൂക്കി നോക്കി കൂടിലിട്ടുകൊടുത്തു. ശേഷം അതിനുള്ളിലെ പണം എടുക്കുകയും ബാക്കി വന്ന പണം അതില്‍ തന്നെ വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുമായി നായ തിരിച്ചു പോകുന്നതിനിടയില്‍ മറ്റൊരു വില്‍പ്പനക്കാരിയുടെ അരികില്‍ വേറെ പച്ചക്കറി കണ്ടത്. ഉടന്‍ അതിലേക്ക് കാല്‍കൊണ്ട് തൊട്ടു. ഒരു കെട്ട് എടുത്ത കൂടയ്ക്കുള്ളിലേക്ക് വച്ചുകൊടുത്തു. ശേഷം അതിന്റെ പണം ഈടാക്കി. കൂടു നിറയെ സാധനങ്ങളുമായാണ് നായ മടങ്ങിയത്.

 

Related Articles

Back to top button