IndiaLatest

സിവില്‍ സര്‍വീസസ് അഭിമുഖം ഓഗസ്റ്റ് രണ്ട് മുതല്‍ ; യു.പി.എസ്.സി

“Manju”

ന്യൂഡല്‍ഹി: 2020-ലെ സിവില്‍ സര്‍വീസസ് അഭിമുഖം ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കുമെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി). രാജ്യത്ത് കോവിഡ് രോഗബാധ വര്‍ധിച്ച സാഹചര്യത്തിലാണ് 2021 ഏപ്രിലില്‍ ആരംഭിച്ച അഭിമുഖ നടപടികള്‍ നിര്‍ത്തി വെക്കേണ്ടി വന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ 2020-ലെ സിവില്‍ സര്‍വീസസ് പേഴ്സണല്‍ ടെസ്റ്റ് ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന്’ യു.പി.എസ്.സി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

2046 ഉദ്യോഗാര്‍ഥികളാകും സെപ്റ്റംബര്‍ 22 വരെ നീളുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായുള്ള കോള്‍ ലെറ്റര്‍ യു.പി.എസ്.സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൂണ്‍ 27-ന് നടത്താനിരുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി (2021), മേയ് ഒന്‍പതിന് നടത്താനിരുന്ന ഇ.പി.എഫ്.ഒ തുടങ്ങി നിരവധി പരീക്ഷകളാണ് കോവിഡ്- വ്യാപന പശ്ചാത്തലത്തില്‍ യു.പി.എസ്.സി മാറ്റിവെച്ചത്.

Related Articles

Back to top button