IndiaLatest

നിലപാട് കടുപ്പിച്ച്‌ കര്‍ഷക സംഘടനകള്‍, കേന്ദ്രസര്‍ക്കാരുമായി കര്‍ഷകരുടെ ചര്‍ച്ച തുടങ്ങി

“Manju”

സിന്ധുമോൾ. ആർ

ദില്ലി : സര്‍ക്കാരുമായുള്ള ചര്‍ച്ച നടക്കാനിരിക്കെ നിലപാട് കടുപ്പിച്ച്‌ കര്‍ഷക സംഘടനകള്‍. വൈദ്യുതി നിയന്ത്രണ നിയമവും കാര്‍ഷിക നിയമങ്ങള്‍ക്കൊപ്പം പിന്‍വലിക്കണമെന്ന് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനായി ദില്ലിയില്‍ കര്‍ഷക നേതാക്കള്‍ എത്തി. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകാനില്ലെന്ന് അവര്‍ പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ളിക് ദിനത്തില്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച്‌ ചെയ്യും. അതിനുള്ള ഒരുക്കങ്ങള്‍ ഗ്രാമങ്ങളില്‍ തുടരുകയാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button