InternationalLatest

അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സ്കൂള്‍ കലണ്ടര്‍ പുറത്തിറക്കി

“Manju”

ശ്രീജ.എസ്

ദുബായില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സ്കൂള്‍ കലണ്ടര്‍ പുറത്തിറക്കി. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയില്‍ മന്ത്രാലയ വികസനസമിതിയാണ് 2020-21, 2021-22, 2022-23 വര്‍ഷങ്ങളിലെ പൊതു, സ്വകാര്യ സ്കൂളുകള്‍ക്കുള്ള കലണ്ടറുകള്‍ക്ക് അംഗീകാരം നല്‍കിയത്. സ്കൂള്‍ വര്‍ഷത്തിന്റെ ആരംഭവും അവസാനവും അവധിദിനങ്ങളും അംഗീകരിച്ചതായി യു.എ.ഇ. സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു.

2020-21 അധ്യയനവര്‍ഷം ഓഗസ്റ്റ് 30-നും 2021-22 അധ്യയനവര്‍ഷം 2021 ഓഗസ്റ്റ് 29-നും ആരംഭിക്കും. 2022-23 അധ്യയനവര്‍ഷം ഓഗസ്റ്റ് 28- നായിരിക്കും തുടങ്ങുക. ഓരോ വര്‍ഷവും രണ്ട് ഇടവേളകളും ഒരു സമ്മര്‍ വെക്കേഷനും ഉണ്ടാകും.

Related Articles

Back to top button