InternationalLatest

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കൊറോണ സ്ഥിരീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

ലണ്ടന്‍: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കൊറോണ സ്ഥിരീകരിച്ചു. മാത്യു ഡബ്ല്യു എന്ന നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച്‌ ഒരാഴ്ച്ചയ്ക്ക് ശേഷമാണ് നഴ്‌സിന് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 18 നാണ് ഫൈസര്‍ വാക്‌സിന്‍ മാത്യു ഡബ്ല്യു സ്വീകരിച്ചത്. കൈത്തണ്ടയ്ക്ക് വേദനയുണ്ടായി എന്നല്ലാതെ മറ്റ് പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

എന്നാല്‍, ക്രിസ്മസിന് ശേഷം ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായി. പേശിവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, വാക്‌സിന്‍ സ്വീകരിച്ചാലും ചിലര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്നും ആദ്യ ഡോസ് വാക്‌സിനേഷന് 50 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന് 95 ശതമാനവുമാണ് ഫലപ്രാപ്തിയെന്നും വിദഗ്ദ്ധര്‍ അറിയിച്ചു.

Related Articles

Back to top button