IndiaLatest

അമ്മയെ കൊലപ്പെടുത്തിയ കൊലയാളിയെ പിടികൂടിയത് 12 വയസുകാരന്‍

“Manju”

സിന്ധുമോൾ. ആർ

ലക്‌നൗ: യുപിയില്‍ അമ്മയെ കൊലപ്പെടുത്തിയ കൊലയാളിയെ പിടികൂടിയത് 12 വയസുകാരന്‍. അമ്മയെ കൊല്ലുന്നതിന് ദൃക്‌സാക്ഷിയായ മകന്‍ കൊലയാളി രക്ഷപ്പെടാതിരിക്കാന്‍ മുറി പുറത്ത് നിന്ന് പൂട്ടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു ഉണ്ടായത്. മീററ്റില്‍ ചൊവ്വാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. വെട്ടുകത്തി ഉപയോഗിച്ചാണ് പ്രതി 12 വയസുകാരന്റെ അമ്മയെ കൊന്നത്. കുട്ടിയുടെ അച്ഛന്‍ ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. കാമുകനുമായുള്ള ബന്ധം തുടരുന്നതില്‍ സ്ത്രീ എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായി. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

12 വയസുകാരന് നാലു സഹോദരങ്ങളാണ് ഉള്ളത്. രാത്രിയില്‍ അമ്മയെ കൊല്ലുന്നതിന് ദൃക്‌സാക്ഷിയായ 12കാരന്‍ ഓടിരക്ഷപ്പെടുന്നതിന് പകരം മുറി പുറത്ത് നിന്ന് പൂട്ടി പ്രതിയെ വലയിലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായിരുന്നു പ്രതി. ബന്ധം തുടര്‍ന്നുപോകുന്നതില്‍ സ്ത്രീ എതിര്‍പ്പ് അറിയിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button