Uncategorized

ശിവകാര്‍ത്തികേയന്‍ എഴുതിയ പാട്ട് യുട്യൂബില്‍ തരംഗമാകുന്നു

“Manju”

ശ്രീജ.എസ്

പുതിയ ചിത്രമായ ഡോക്ടറിന് വേണ്ടി തമിഴ് താരം ശിവകാര്‍ത്തികേയന്‍ എഴുതി ചെല്ലമ്മാ എന്ന പാട്ട് യുട്യൂബില്‍ കണ്ടത് 10 കോടി പേര്‍. ഇതോടെ താരം ആവേശഭരിതനായി. പ്രേക്ഷകരില്‍ ആവേശം ഉണര്‍ത്തുന്ന പാട്ട് യുട്യൂബില്‍ അപ് ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു. 2020 ജൂലായ് 16നാണ് പാട്ട് യുട്യൂബില്‍ അപ് ലോഡ് ചെയ്തത്.

പാട്ടിന്റെ മെയ്ക്കിംഗ് വീഡിയോയും അണിയപ്രവര്‍ത്തകര്‍ മുമ്പ് പുറത്തുവിട്ടിരുന്നു. സംവിധായകന്‍ നെല്‍സണ്‍ ദിലിപ് കുമാര്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ പാട്ടിന്റെ തീമിനെ കുറിച്ച്‌ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. പാട്ട് വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ശിവകാര്‍ത്തികേയന്റെയും അനിരുദ്ധിന്റെയും ആരാധകര്‍ പാട്ട് ഏറ്റെടുത്തിരുന്നു.

Related Articles

Back to top button